ശബ്ദ വിഭാഗം
ശബ്ദങ്ങളെ വാചകം,ദ്യോതകം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.വാച്യമായ അർത്തമുള്ളത് വാചകം, ആർത്ഥത്തെ സൂചിപ്പിക്കുന്നത് ദ്യോതകം.കോഴിക്കോട് എന്നതിന് ഒരു സ്ഥല നാമം എന്ന നിലയിൽ വാച്യമായ അർത്ഥമുണ്ട് ,എന്നാൽ ഓ,ഉം ,തുടങ്ങിയ ശബ്ദങ്ങൾക്ക് വാച്യമായ അർഥം ഇല്ല.ചില ശബ്ദങ്ങളോട് ചേർന്ന് നിൽക്കുമ്പോൾ അർഥം വരുന്നു.
വാചകങ്ങൾ
വാച്യമായ അർത്ഥമുള്ളവയെ 3 ആയി തിരിച്ചിരിക്കുന്നു,നാമം,കൃതി,ഭേദകം.
നാമം
ഒന്നിന്റെ പേരായ ശബ്ദത്തെ നാമം എന്ന് പറയുന്നു.ഒരു വസ്തുവിന്റെയോ ,സ്ഥലത്തിന്റെയോ പ്രവർത്തിയുടെയോ വ്യക്തിയുടെയോ പേരായ ശബ്ദം നാമം ആണ്.
ഉദാഹരണം:ജാനകി,കോഴിക്കോട്,വാതിൽ.
നാമത്തെ 3 ആയി തരം തിരിച്ചിരിക്കുന്നു
1:ദ്രവ്യ നാമം :ദ്രവ്യത്തിന്റെ പേരായ ശബ്ദം ആണ് ദ്രവ്യ നാമം.
ഉദാഹരണം:വ്യക്തി,ജാതി,വിഭാഗം,സമൂഹം, ഇവയെ കുറിക്കുന്ന നാമം.
2:ഗുണ നാമം : ഗുണത്തിന്റെ പേരായ ശബ്ദം ആണ് ഗുണ നാമം.
ഉദാഹരണം: സാമാർഥ്യം,വെണ്മ,നന്മ,തിന്മ
3:ക്രിയാ നാമം:ക്രിയയുടെ പേരായ ശബ്ദം ആണ് ക്രിയാ നാമം.
ഉദാഹരണം: ഓട്ടം,ചാട്ടം, ഇരിപ്പ്,നടപ്പ്.
കൃതി(ക്രിയ)
പ്രവർത്തിയെ സൂചിപ്പിക്കുന്ന ശബ്ദം ആണ് ക്രിയ.ചാടി,ഓടി,പഠിച്ചു, ഇവയെല്ലാം ക്രിയകൾ ആണ്.
ഭേദകം (വിശേഷണം)
ഏതങ്കിലും ഒന്നിനെ വിശേഷിപ്പിക്കാനായി ചേർക്കുന്നതാണ് വിശേഷണം. കറുത്ത പൂച്ച വെളുത്ത പാൽ കുടിച്ചു.ഇവിടെ പൂച്ചയെ വിശേഷിപ്പിക്കാനാണ് കറുത്ത എന്ന പദം ചേർത്തിരിക്കുന്നത്. വെളുത്ത എന്ന പദവും പാലിന്റെ വിശേഷണം ആണ്.
Part-1
CURRENT AFFAIRS 2018
GENERAL KNOWLEDGE
GENERAL SCIENCE
PREVIOUS QUESTIONS
PSC NOTIFICATIONS
JOB NEWS
FACT ABOUT INDIA
FACT ABOUT KERALA
INDIAN CONSTITUTION
INDIAN HISTORY
MATHS
MENTAL ABILITY AND REASONING
GENERAL ENGLISH
മലയാളം
IT AND CYBER LAWS
FACT ABOUT WORLD
SPORTS
PSC MALAYALAM RANK FILE
No comments:
Post a Comment