ശ്രേഷ്ട ഭാഷ മലയാളം
മലയാളം ,സംസ്‌കൃതം ,തമിഴ് ,കന്നഡ ,തെലുങ്ക് ,ഓടിയ എന്നിവയാണ് ഇന്ത്യയിലെ ശ്രേഷ്ട ഭാഷകൾ.
ദ്രാവിഡ ഗോത്രം
ദക്ഷിണേന്ത്യയിലെ ഭാഷകൾ ദ്രാവിഡ ഗോത്ര വർഗ്ഗത്തിൽ പെട്ടവയാണ് ,മലയാളം ,കന്നഡ ,തെലുങ്ക് ,തമിഴ് തുളു എന്നിവയാണ് ദ്രാവിഡ ഗോത്ര വർഗ്ഗത്തിലെ പ്രധാന ഭാഷകൾ.ഇവ പഞ്ചദ്രാവിഡം എന്നറിയപ്പെടുന്നു ,ദക്ഷിണഇന്ത്യൻ ഭാഷകളെ ഉൾപ്പെടുത്തി ദ്രാവിഡ ഗോത്രം എന്ന ആശയം ആദ്യം അവതരിപ്പിച്ചത് FW എല്ലിസ് ആണ്.
കർണാടകയുടെ തെക്കൻ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള തുളു ഭാഷക്ക് സ്വന്തമായി ലിപി ഇല്ല ,കന്നഡ ലിപിയിലാണ് ഇത് എഴുതുന്നത് ,ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ തമിഴും കൂടുതൽ പേര് സംസാരിക്കുന്ന ഭാഷ തെലുങ്കും ആണ്.
മലയാളത്തിന്റെ ഉദ്ഭവം
മലയാളം സംസ്‌കൃതത്തിൽ നിന്ന് ഉണ്ടായതെന്നും സംസ്കൃതവും തമിഴും ചേർന്ന മിശ്ര ഭാഷ യാണെന്നും തമിഴിന്റെ ഉപ ശാഖയാണെന്നും വാദമുണ്ട് .ദക്ഷിണേന്ത്യൻ ജനങ്ങൾ സംസാരിച്ചിരുന്ന മൂല ദ്രാവിഡ ഭാഷയുടെ ഒരു സ്വതന്ത്ര ശാഖയാണ് മലയാളം എന്ന വാദത്തിനാണ് കൂടുതൽ അംഗീകാരം .കേരളം ഭാഷക്ക് മലയാളം എന്ന പേര് ലഭിച്ചിട്ട് അധികം ആയിട്ടില്ല ,കേരള ഭാഷ ,മലയാം തമിഴ്, മലയാണ്മ,മലയായ്മ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
തെലുങ്ക് കവി ശ്രീനാഥിന്റെ 'ഭീമേശ്വര പുരാണമു' എന്ന ഗ്രന്ഥത്തിലാണ് മലയാളത്തെ കുറിച്ചുള്ള ആദ്യ പരാമർശം ഉള്ളത് .മല+ആളം എന്നതാണ് മലയാളം എന്ന പദത്തിന്റെ സന്ധി കല്പന .ആളം എന്നാൽ ദേശം എന്നർത്ഥം ,മലയാളം എന്നാൽ മലനാട് എന്നർത്ഥം .
PART-2
No comments:
Post a Comment