Breaking

Thursday, 26 July 2018

ഇന്ത്യൻ ഭരണഘടന Part-1

1.ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണ ഘടന ?
ഇന്ത്യൻ ഭരണ ഘടന

2.ലോകത്തിലെ ഏറ്റവും ചെറുതും പഴക്കമേറിയതുമായ ലിഖിത ഭരണ ഘടന ?
അമേരിക്കൻ ഭരണഘടന

3.ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്നു ആശയം ആദ്യമായി മുന്നോട്ടു വച്ച ഇന്ത്യക്കാരൻ?
എം .എൻ റോയ്

4.ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്നു ആശയം ആദ്യമായി മുന്നോട്ടു വച്ച രാഷ്ട്രീയ പാർട്ടി ?
സ്വരാജ് പാർട്ടി

5.ഇന്ത്യൻ ഭരണ ഘടന തയാറാക്കിയത് ?
ഭരണഘടന നിർമാണ സഭ

6.ഭരണ ഘടന നിർമാണ സഭ രൂപീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ?
കാബിനറ്റ് മിഷൻ പ്ലാൻ (1946)
7.കാബിനറ്റ് മിഷനിലെ അംഗങ്ങൾ ?
പെത്വിക് ലോറൻസ്‌(Chairman)
സ്റ്റാഫോർഡ് ക്രിപ്സ്
എ .വി അലക്സാണ്ടർ


8.കാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?
ക്ലമന്റ് ആറ്റ്‌ലി
9.കാബിനറ്റ് മിഷൻ പ്ലാൻ അനുസരിച് ഭരണഘടന നിർമ്മാണ സഭയിലെ അംഗസംഖ്യ ?
389

10.ഇന്ത്യൻ ഭരണ ഘടന നിർമാണ സഭ രൂപീകരിച്ചത് ?
1946 ഡിസംബർ 6

11.ഭരണ ഘടന നിർമാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് ?
1946 ഡിസംബർ 9

12.ഭരണ ഘടന നിർമാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ അധ്യക്ഷൻ ?
ഡോ:സച്ചിദാനന്ദ സിൻഹ
13.ഭരണ ഘടന നിർമാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ?
ഡോ :രാജേന്ദ്ര പ്രസാദ്
14.ഭരണ ഘടന നിർമാണ സഭയുടെ ഉപദേശകൻ ?
ബി .നാഗേന്ദ്ര റാവു

15.ഭരണ ഘടന നിർമാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ?
ജെ .ബി കൃപലാനി

16.ഭരണഘടനയുടെ നക്കൽ തയ്യാറാക്കിയത്
ബി എൻ റാവു

17.ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത്
നന്ദലാൽ ബോസ്

18.ഭരണഘടന കരട് രൂപീകരണ സമിതി(Drafting Committee) യുടെ അധ്യക്ഷൻ ?
ഡോ :ബി ആർ അംബേദ്‌കർ

19.പാർലമെൻററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ?
ഇംഗ്ലണ്ട്

20.ഭരണഘടന നിർമാണ സഭ ദേശീയ പതാകയെ അംഗീകരിച്ചത്
1947 July 22

21.ഭരണഘടന നിർമാണ സഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്
1950 ജനുവരി 24

22.ഭരണഘടന നിർമാണ സഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്
1950 ജനുവരി 24
23.ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?
7

24.ഭരണ ഘടനയെന്ന ആശയം ഉദയം ചെയ്തത്
അമേരിക്കയിൽ 

25.അമേരിക്കൻ ഭരണ ഘടനയുടെ പിതാവ് ?
ജെയിംസ് മാഡിസൺ 

26.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?
ഇന്ത്യ

27.ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം ?
ഗ്രീസ്

28.ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം
ഗ്രീസ്

29.പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം
സ്വിറ്റ്സർലൻഡ്

30.ആധുനിക ജനാധിപത്യത്തിന്റെ നാട് ?
ബ്രിട്ടൻ

No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...